ദുബായ്: തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി ചെമ്പ്രയൂർ പുത്തൻപീടികയിൽ മർസൂഖ് (45) ദുബായിൽ നിര്യാതനായി. 20 വർഷത്തിലേറെയായി പ്രവാസിയാണ്. ദുബൈയിലെ അൽ ഖയാം ബേക്കറിയുടെ പാർട്ണറായിരുന്നു. പരേതനായ ശാന്തിപ്പറമ്പിൽ മൊയ്തുണ്ണിയുടെയും നഫീസുവിന്റെയും മകനാണ്. ഭാര്യ: ഷജിന, മക്കൾ: മുഹമ്മദ് മർജൻ, അബ്ദുല്ല മിഖ്ദം. സഹോദരങ്ങൾ: മൻസൂർ, നാസ്മി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.