കുല്‍ഗാമില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചില്‍ ഇന്ന് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.

കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം കാശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിരന്തര ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അനന്തനാഗ്-രജൗറി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കുല്‍ഗാം. ഈ മാസം 25നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞയാഴ്ച പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.