വത്തിക്കാന്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി റോമിലെത്തിയ ശ്രേഷ്ഠ മെത്രാപ്പൊലീത്ത മാര്‍ റാഫേല്‍ തട്ടിലിന് ഉജ്വല വരവേല്‍പ്പ്.
വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ ക്ലൗഡിയോ ഗുജറോത്തി മെത്രാപ്പൊലീത്ത, സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ഫാ. കിം, റോമിലെ സാന്താ അനസ്താസിയ ബെസിലിക്ക റെക്ടര്‍ ഫാ.ബാബു പാണാട്ടുപറമ്പില്‍, യൂറോപ്യന്‍ മിഷന്‍ കോഡിനേറ്റര്‍ ഫാ.ക്ലമന്റ് ചിറയത്ത് എന്നിവര്‍ ചേര്‍ന്ന് റോമിലെ എയര്‍പോര്‍ട്ടില്‍ തട്ടില്‍ പിതാവിനെ സ്വീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് വിധേയത്വവും കൂട്ടായ്മയും അറിയിക്കുന്നതിനും റോമിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് അദേഹം വത്തിക്കാനിലെത്തിയത്.