വാഷിങ്ടൺ ഡിസി : ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ഇത്തവണയും ലക്ഷ്യം കണ്ടില്ല. ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ന് പുലർച്ചെയാണ് നടന്നത്. എന്നാൽ ഏകദേശം 30 മിനിട്ടിന് ശേഷം റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് സ്റ്റാർഷിപ്പ് തകർന്നെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. അതേ സമയം ഇത് തിരിച്ചടി അല്ലെന്നും സ്പേസ് എക്സ് പ്രതികരിച്ചു
സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ എവിടെയാണ് പതിച്ചതെന്ന് വ്യക്തമായില്ല.
പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു. ഇത് ഒഴിവാക്കാന്‍ വ്യോമഗതാഗതം കുറവുള്ള സമയത്താണ് ഇന്നത്തെ പരീക്ഷണം നടത്തിയത്.