അബുദാബി: റെഡ് സിഗ്നല്‍ മറികടന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഓർമ്മിപ്പിച്ച് അബുദാബി പോലീസ്. ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റ്‌സും കൂടാതെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
എന്നാല്‍ ഈ വാഹനം വീണ്ടുകിട്ടാന്‍ 50,000 ദിർഹം അടയ്ക്കേണ്ടിവരുമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ തുക അടയ്ക്കാത്ത പക്ഷം വാഹനം തിരിച്ചുകിട്ടുകയില്ല. മൂന്ന് മാസം കഴിഞ്ഞാല്‍ വാഹനം ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കുന്നു.
അശ്രദ്ധമായി വാഹനമോടിക്കുക, റോഡില്‍ റേസിംഗ് നടത്തുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ക്കും 50,000 ദിർഹം പിഴയടക്കമുളള ശിക്ഷയാണ് നല്‍കുക.