ദുബായ്: ഉപഭോക്താക്കളുടെ പരാതി നിമിഷങ്ങള്‍ക്കുളളില്‍ പരിഹരിക്കാനുളള സംവിധാനം ദുബായ് സാമ്പത്തിക വകുപ്പ് ഏർപ്പെടുത്തി. സ്മാർട്ട് പ്രൊട്ടക്ഷന്‍ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. രണ്ടുവർഷം മുന്‍പ് പുറത്തിറക്കിയ സംവിധാനം കൂടുതല്‍ നവീകരിച്ചതോടെയാണ് പരാതി പരിഹാരം വേഗത്തിലായത്. ദുബായ് കണ്‍സ്യൂമർ ആപ്പ് വഴിയും ഇത് ഉപയോഗിക്കാം.
മാനുഷിക ഇടപെടലില്ലാതെ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. നേരത്തെ ദിവസങ്ങള്‍ എടുത്താണ് പരാതിക്ക് പരിഹാരം കണ്ടിരുന്നത്. ഇതാണ് ഇപ്പോള്‍ അഞ്ച് മിനിറ്റില്‍ സാധ്യമാകുന്നത്. ഉപഭോക്താക്കളുടെ സമയം ലാഭിക്കാനും പരാതിയില്‍ സൂക്ഷപരിശോധനനടത്താനും ഇതിലൂടെ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.