ഹിമാചലില്‍ വാഹനത്തിന് മുകളിലേക്ക് കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം

 ഹിമാചലില്‍ വാഹനത്തിന് മുകളിലേക്ക് കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേവാല്‍ പറമ്പില്‍ ജയന്റെ മകന്‍ പി.ആദര്‍ശ് ആണ് മരിച്ചത്. ആദര്‍ശ് സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു.

കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായിരുന്നു 26 കാരനായ ആദര്‍ശ്. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. കഴിഞ്ഞ ജനുവരിയിലും കോഴിക്കോട് സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ മരിച്ചിരുന്നു. വളയം ചെക്കോറ്റ സരോവരത്തില്‍ മിഥുന്‍ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. റിട്ട. സൈനികനായ ജയചന്ദ്രന്റെയും വളയം മുന്‍ പഞ്ചായത്ത് മെമ്പര്‍ മിനിയുടെയും മകനാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.