ന്യൂഡല്‍ഹി: സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധന. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ പരിശോധിക്കുക.
കേരളത്തില്‍ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. ഇവിടെ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. നിരവധി വ്യാജ സര്‍ക്കുലറുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ഇവയെപ്പറ്റി ബോധവാന്‍മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്ന അറിയിപ്പ് മാത്രം ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.