ഫാ. വില്‍ഫ്രഡ് ഗ്രിഗറി മൊറസ് ഝാന്‍സി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍

ഫാ. വില്‍ഫ്രഡ് ഗ്രിഗറി മൊറസ് ഝാന്‍സി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍

ബംഗളൂരു: ഉത്തര്‍പ്രദേശിലെ ഝാന്‍സി രൂപത സഹായ മെത്രാനായി കര്‍ണാടക മംഗളൂരു സ്വദേശിയായ ഫാ. വില്‍ഫ്രഡ് ഗ്രിഗറി മൊറസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

2021 മുതല്‍ അലാഹാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് റീജണല്‍ സെമിനാരി റെക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഫാ. വില്‍ഫ്രഡ്. മംഗളൂരു രൂപതയിലെ നെരുഡെയില്‍ 1969 ഫെബ്രുവരി 13 നായിരുന്നു ജനനം. 1997 ഏപ്രില്‍ 27ന് ലക്‌നോ രൂപതയ്ക്ക് വേണ്ടി വൈദികനായി.

ലക്‌നോയിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരി അധ്യാപകന്‍, പാലിയ സെന്റ് ആന്‍സ് സ്‌കൂള്‍ വൈസ് പ്രസിഡന്റ്, വാരാണസി നവ സാധന പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലയാളിയായ ഡോ. പീറ്റര്‍ പറപ്പുള്ളിലാണ് ഝാന്‍സി ബിഷപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.