റാസല്‍ഖൈമ: റാസല്‍ ഖൈമ വിമാനത്താവളത്തിലെത്തുന്നവർക്ക് ഐസിഎ അനുമതി ആവശ്യമില്ലെന്ന് യാത്രാക്കാർക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി സ്പൈസ് ജെറ്റ്.
വടക്കന്‍ എമിറേറ്റുകളായ ഷാർജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ വിസയുളളവരും അലൈന്‍ അബുദാബി വിസയുളളവരും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കാണ് വരുന്നതെങ്കില്‍ ഐസിഎ അനുമതിയുടെ ആവശ്യമില്ല.
അതേസമയം ദുബായ് വിസക്കാരാണെങ്കില്‍ ജിഡിആർഎഫ്എ അനുമതി ആവശ്യമാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.