മമതാ ബാനര്‍ജിക്കെതിരായ പരാമര്‍ശം: മുന്‍ ജഡ്ജിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 24 മണിക്കൂര്‍ വിലക്ക്

മമതാ ബാനര്‍ജിക്കെതിരായ പരാമര്‍ശം:  മുന്‍ ജഡ്ജിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 24 മണിക്കൂര്‍ വിലക്ക്

കൊല്‍ക്കൊത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് ഗംഗോപാധ്യായ ജാഗ്രത പാലിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.വഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ 24 മണിക്കൂറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗംഗോപാധ്യായയെ പ്രചാരണത്തില്‍ നിന്ന് വിലക്കിയത്.

മമത ബാനര്‍ജിക്കെതിരെ ലിംഗവിവേചനം നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് ഗംഗോപാധ്യായയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജിയായ ഗംഗോപാധ്യായയ്ക്കെതിരെ പാര്‍ട്ടി നിയമനടപടി സ്വീകരിക്കുമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ശശി പഞ്ചയും പറഞ്ഞിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.