ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'റിമാല്‍' ഞായറാഴ്ച കര തൊട്ടേക്കും; വരാന്‍ പോകുന്നത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'റിമാല്‍' ഞായറാഴ്ച കര തൊട്ടേക്കും; വരാന്‍ പോകുന്നത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

കൊച്ചി: തെക്ക് കിഴക്കന്‍ അറബി കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ബംഗാള്‍ ഉള്‍കടലില്‍ 'റിമാല്‍' എന്ന പേരില്‍ ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍ തീരത്ത് ഞായറാഴ്ചയോടെ കര തൊടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണിത്.

ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള അതി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണെന്ന് ആധികൃതര്‍ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.