ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. ഈ മാസം 30 ന് വൈകുന്നേരം കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31 ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകും. ഒരു ദിവസത്തെ ധ്യാനത്തിനായാണ് അദേഹം വിവേകാനന്ദ പാറയില്‍ എത്തുന്നത്.
ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ജൂണ്‍ ഒന്നിനും അദേഹം വിവേകാനന്ദ പാറയില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
2019 ല്‍ കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി മുമ്പ് ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോഡി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.