ജാമ്യാപേക്ഷ ഇന്നെടുക്കും; വിധി അനുകൂലമായാൽ ശിവശങ്കറിന് പുറത്തിറങ്ങാം

ജാമ്യാപേക്ഷ ഇന്നെടുക്കും; വിധി അനുകൂലമായാൽ  ശിവശങ്കറിന് പുറത്തിറങ്ങാം

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. കള്ളക്കടത്ത് കേസിലെ പ്രധാനപ്പെട്ട ആളാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. എന്നാൽ ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഉറച്ച നിലപാടിലാണ് ശിവശങ്കർ.

കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. ശിവശങ്കറിനെതിരെയുള്ള മറ്റ് കേസുകളിൽനിന്നും ശിവശങ്കറിന്‌ ജാമ്യം ലഭിച്ചിട്ടുണ്ട്. ഡോളര്‍ കടത്തിലും കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയില്‍ മോചിതനാകാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.