എറണാകുളം: മിസ് കേരള പട്ടം കരസ്ഥമാക്കി എറിൻ ലിസ് ജോൺ. മിസ് കേരള പട്ടം ചൂടുന്ന ആദ്യ മെഡിക്കൽ വിദ്യാർത്ഥി എന്ന നേട്ടവും ഇനി എറിന് സ്വന്തം. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യർത്ഥിനിയാണ് എറിൻ. 200 ഓളം മത്സരാർഥികളിൽ നിന്നാണ് ഇരുപതുകാരിയായ ഈ മിടുക്കി വിജയിയായത്.
പല ഘട്ടങ്ങളായി നടന്ന മത്സരത്തിൽ നിന്നും 50 പേരാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ നാല് റൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ എത്തിനിക് റൗണ്ട്, ആത്മനാ, ബാസ്ക്യൂ, കേരളീയം. എറിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഡിസൈൻ ചെയ്തത് വെസ്റ്റ് ബംഗാളിൽ നിന്നുള്ള നർത്തകിയായ അരുണിമയാണ്. എറിന്റെ വിജയം ആഘോഷമാക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.