തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ആർച്ച് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 75 കാരനായ ആർച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ കടുത്ത പനിയും അണുബാധയും മൂലം സൂസപാക്യം അതീവ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിരൂപതാ കേന്ദ്രത്തിൽനിന്ന് അറിയിച്ചു അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി വിശ്വാസികൾ പ്രാർത്ഥനയിലാണെന്നും അവർ കൂട്ടിച്ചേർത്തു.