അബുദാബി: യുഎഇയില്‍ ഇന്ന് 3977 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4075 പേർ രോഗമുക്തരായി. 12 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 173952 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്ത് ഇതുവരെ 313,626 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 289,276 പേർ രോഗമുക്തരായി. മരണസംഖ്യ 878 ആയും ഉയർന്നു. രാജ്യത്ത് ഇതുവരെ 26.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുളളത്.