പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു; യുവജനക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജി വച്ചു

പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു;  യുവജനക്ഷേമ സമിതിയില്‍ നിന്ന്  യുഡിഎഫ് എംഎല്‍എമാര്‍ രാജി വച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ അനധികൃതരെ തിരുകിക്കയറ്റിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയുടെ യുവജനക്ഷേമ-യുവജനകാര്യ സമിതിയില്‍നിന്നു രാജിവച്ചു. എംഎല്‍എമാരായ അനൂപ് ജേക്കബും കെ എസ് ശബരീനാഥനുമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രാജിക്കത്ത് നല്‍കിയത്.

സംസ്ഥാനത്തെ വിവിധ ഉദ്യോഗാര്‍ഥികളുമായി ഹിയറിങുകള്‍ നടത്തുകയും അവര്‍ക്ക് ജോലിലഭ്യത ഉറപ്പാക്കുകയും നിയമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനുമുള്‍പ്പെടെ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇവ അവഗണിക്കുകയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും നിയമവിരുദ്ധമായ ജോലി സ്ഥിരപ്പെടുത്തലുകള്‍ക്കും മന്ത്രിസഭ തന്നെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്ന് ചൂണ്ടികാട്ടിയാണ് ഇരുവരും രാജിവച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.