മിസ്സോറി ഡിപ്പാർട്ടുമെന്റ് ഓഫ് കൺസെർവഷനി'ലെ ഒരു ജോലിക്കാരൻ എടുത്ത, വല്യ ഒരു ചിലന്തി വലയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. രണ്ടു മരങ്ങളുടെ ഇടയിലായി കാണപ്പെട്ട ഈ ചിലന്തി വലയെ , 'സ്പൂക്കി' (ഭയാനകം)എന്നാണ് വിശേഷിപ്പിച്ചത്.
സങ്കീർണമായ വലകൾ ഡിസൈൻ ചെയുന്നതിൽ പേരുകേട്ട അരകനിഡ് എന്ന നെയ്ത്തുകാരൻ ചിലന്തി ആണ് ഈ വല നെയ്തത്. വളരെ വലുപ്പം ഉള്ളതാണ് ഈ ഇനം ചിലന്തികൾ. രാത്രിയിൽ ആൾക്കാർ സഞ്ചരിക്കുമ്പോൾ അവരെ കുടുക്കാൻ മാത്രം വലുപ്പമുണ്ട് ഈ വലയ്ക്ക് എന്ന് ചിലർ ഭയത്തോടെ അഭിപ്രായപ്പെട്ടു. അതോടൊപ്പംതന്നെ, ആ ചിലന്തിയുടെ മനോഹരമായ സൃഷ്ടിയെ ശ്ലാഘിച്ചവരും കുറവല്ല. തങ്ങളുടെ സ്ഥാപനത്തിലെ തന്നെ മികച്ച കലാകാരനായ മരിച്ചുപോയ ക്രിസ്റ്റോ എന്ന ജോലിക്കാരൻ പുനർജ്ജന്മം എടുത്തതാണെന്നു കൺസേർവഷൻ ഡിപാർട്മെന്റിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
ഏതായാലും, ഈ ചിലന്തികൾ സാധാരണമാണെങ്കിലും ഈ വല എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.