ദുബായില്‍ വാഹനാപകടം; 15 പേർക്ക് പരുക്ക്

ദുബായില്‍ വാഹനാപകടം; 15 പേർക്ക് പരുക്ക്

ദുബായ് : ദുബായിലെ സെയ് ഷുയെബ് മേഖലയിലെ ഹസ റോഡില്‍ മിനിവാന്‍ കാറുമായി കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

വാഹനത്തിന്റെ ഡ്രൈവർമാരില്‍ ഒരാള്‍ അശ്രദ്ധമായി തെറ്റായ വശത്തുകൂടെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് ട്രാഫിക് പോലീസ് ജനറല്‍ വിഭാഗം ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അല്‍ മസൊരി പറഞ്ഞു.

അപകടമുണ്ടായ ഉടനെതന്നെ ആംബുലന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 12 പാകിസ്ഥാനികള്‍ക്കും മൂന്ന് ബംഗ്ലാദേശികള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.