അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെണ്‍ക്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടായിരുന്നുവെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ വൈകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അട്ടപ്പാടിയില്‍ വിദഗ്‌ധ ചികിത്സ വൈകിയെന്നും ഇതിനെ തുടര്‍ന്നാണ് നവജാത ശിശു മരിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. അതേസമയം, വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തുവാന്‍ വൈകിയതാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിനെ മാറ്റാന്‍ വൈകിയതിനുള്ള കാരണമെന്നും പറയുന്നു.