നീറ്റ്, നെറ്റ് പരീക്ഷ വിവാദം: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കി

നീറ്റ്, നെറ്റ് പരീക്ഷ വിവാദം: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കി

ന്യൂഡല്‍ഹി: നീറ്റ്, യുജിസി-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) മേധാവി സുബോധ് കുമാര്‍ സിങിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. പരീക്ഷാ ബോഡിയുടെ പുതിയ ഡയറക്ടര്‍ ജനറലായി വിരമിച്ച ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോലയെ നിയമിച്ചു.

പരീക്ഷയുടെ തലേന്ന് ചില സംസ്ഥാനങ്ങളില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. 67 ഉദ്യോഗാര്‍ത്ഥികള്‍ക്ക് 720/720 എന്ന പെര്‍ഫെക്റ്റ് സ്‌കോര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നീറ്റ് ഫലം സ്‌കാനറിന് വിധേയമാക്കിയത്.

1500 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദവും വ്യാപക പ്രതിഷേധങ്ങള്‍ക്കും കോടതി കേസുകളിലേക്കും നയിച്ചു. വിഷയത്തില്‍ എന്‍ടിഎയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.