ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു

ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നീറ്റ് യു.ജി, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിലാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കുന്നത്.

നീറ്റ് യു.ജി, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂണ്‍ 25 നും 27 നും ഇടയില്‍ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍ യു.ജി.സി-നെറ്റ് പരീക്ഷയും മാറ്റിവെച്ചിരുന്നു.

അതേസമയം പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.