ബംഗ്ലാദേശിലെ ഭീകര സംഘടനയുമായി ബന്ധം; ബംഗാളില്‍ കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയില്‍

 ബംഗ്ലാദേശിലെ ഭീകര സംഘടനയുമായി ബന്ധം; ബംഗാളില്‍ കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പശ്ചിമ ബര്‍ധാമനിലെ പനര്‍ഗഡില്‍ നിന്നാണ് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് സംശയിക്കുന്ന ആറ് പേരെ പശ്ചിമ ബംഗാള്‍ പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് പിടികൂടിയത്.

രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ഒരാള്‍. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അല്‍ ഹിഖ്മയുമായി യുവാവിന് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ യുവാവിന്റെ താമസ സ്ഥലത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങള്‍ കൂടി പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ആളുകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ബര്‍ധമാനിലെ പശ്ചിം, പൂര്‍ബ പ്രദേശങ്ങളില്‍ നിന്നും യുവാക്കളെ സംഘടനയിലേക്ക് ചേര്‍ക്കാനായിരുന്നു പിടിയിലായവര്‍ പദ്ധതിയിട്ടിയിരുന്നത്. പിടിയിലായ കോളജ് വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ലാപ്ടോപ്പും മറ്റ് രേഖകള്‍ അടങ്ങിയ ഫയലുകളും പൊലീസ് പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.