ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തതു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് എന്‍ടിഎ അറിയിച്ചു. ബീഹാറില്‍ മാത്രം 17 വിദ്യാര്‍ത്ഥികളെയാണ് ഡീ ബാര്‍ ചെയ്തത്.
അതേസമയം വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഇന്നത്തെ പുനപരീക്ഷ എഴുതിയത് 813 പേര്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരില്‍ 750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
മാത്രമല്ല പുനപരീക്ഷ നടത്തണമെന്ന ആവശ്യം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ശക്തമാക്കുകയാണ്. വിശദമായ കൂടിയലോചനയ്ക്ക് ശേഷം മാത്രമേ പുനപരീക്ഷയില്‍ തീരുമാനം എടുക്കൂ എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്. നീറ്റ് പിജി പരീക്ഷ മാറ്റിയതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.