കെ.സി വേണുഗോപാലിന് സ്നേഹ സമ്മാനം നല്‍കി രാഹുല്‍ ഗാന്ധി; പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് പ്രതികരണം

 കെ.സി വേണുഗോപാലിന് സ്നേഹ സമ്മാനം നല്‍കി രാഹുല്‍ ഗാന്ധി; പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് പ്രതികരണം

ന്യൂഡല്‍ഹി: ആലപ്പുഴ എംപി കെ.സി വേണുഗോപാലിന് കാര്‍ സമ്മാനമായി നല്‍കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിന് താന്‍ നേരത്തെ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രസ്റ്റ കാറാണ് രാഹുല്‍ നല്‍കിയത്.

നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെസി വേണുഗോപാല്‍ ഉപയോഗിച്ചിരുന്നത്. പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ താന്‍ ഈ കാറ് ഉപയോഗിക്കുകയുള്ളൂവെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.

'ഇത് എഐസിസി തന്ന കാറാണ്. രാഹുല്‍ ഗാന്ധിയുടെ കാര്‍ ഞങ്ങള്‍ മാറ്റി. രാഹുല്‍ ഉപയോഗിച്ച കാര്‍ എഐസിസിക്ക് വിട്ടു തന്നു. അത് ഞാന്‍ പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. പാര്‍ട്ടിയുടെ കാറാണ്.'- കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഉറ്റ സുഹൃത്തുകൂടിയായ രാഹുല്‍ നല്‍കിയ കാറിലാണ് കെ.സി വേണുഗോപാല്‍ ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.