കുവൈറ്റ് സിറ്റി: ചങ്ങനാശേരി അതിരൂപതാഗവും എസ്.എം.സി.എ കുവൈറ്റ് സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗവുമായ ബോബി തോമസ് കയ്യാലപ്പറമ്പിലെ എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. കുവൈറ്റ് സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിലെ വിശ്വാസ പരിശീലന അധ്യാപകൻ, എസ് എം സി എ മലയാളം മിഷൻ ക്ലാസുകളുടെ കോർഡിനേറ്റർ, സി ന്യൂസ് ലൈവ്, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി, കുവൈറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ബോബി തോമസ് സേവനം ചെയ്ത് വരുകയായിരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ രാജമറ്റം സേക്രട്ട് ഹാർട്ട് ഇടവകാംഗമായ ബോബി തോമസ് കയ്യാലപ്പറമ്പിൽ, തോട്ടക്കാട് സ്വദേശിയാണ്. ഭാര്യ: ജിജിമോൾ, മക്കൾ: റിയാൻ, റിയാ.