കോവിഡ് പ്രതിസന്ധി വിനയായി, അറബ് ടെക് പ്രവർത്തനം അവസാനിപ്പിക്കുന്നു

കോവിഡ് പ്രതിസന്ധി വിനയായി, അറബ് ടെക് പ്രവർത്തനം അവസാനിപ്പിക്കുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട്, യുഎഇയിലെ ഏറ്റവും വലിയ നി‍ർമാണ കമ്പനിയായ അറബ് ടെക് പ്രവ‍ർത്തനം അവസാനിപ്പിക്കുന്നു. ചെയർമാൻ വാലീദ് അൽ മൊകറാബ്ബ് അൽ മുഹൈരിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുളള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ചത് അറബ് ടെകാണ്.പതിനായിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയാണ് അറബ് ടെക്.സാമ്പത്തിക സ്ഥിതി മോശമായതിനാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോയതെന്ന്, കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.