ചെന്നൈയിനും ബെംഗളൂരും ഗോള്‍രഹിത സമനിലയിൽ

ചെന്നൈയിനും  ബെംഗളൂരും  ഗോള്‍രഹിത സമനിലയിൽ

മഡ്ഗാവ്: ഐഎസ്‌എല്‍ ഫുട്ബോളില്‍ ബെംഗളൂരു എഫ്സിയും ചെന്നൈയിന്‍ എഫ്സിയും സമനിലയില്‍ (0-0). പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീവിജയം അനിവാര്യമായ മത്സരത്തില‍്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.

ബെംഗളൂരു എഫ്സി 16 കളികളില്‍ 19 പോയന്‍റുമായി ആറാം സ്ഥാനത്തും 16 കളികളില്‍ 17 പോയന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും ആണുള്ളത്. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണു കളിയിലെ താരം. നിരവധി തവണ ഗുപ്രീത് ബെംഗലൂരുവിന്റെ രക്ഷക്കെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.