അബുദാബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അബുദാബിയില്‍ സിനിമാശാലകള്‍ അടച്ചു. അതേസമയം ഉള്‍ക്കൊളളാവുന്നതിന്റെ 40 ശതമാനം എന്നുളള രീതിയിലായിരിക്കണം മാളുകളുടെ പ്രവർത്തനമെന്ന് അവർക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
റസ്റ്ററന്റുകളും കഫേകളും 60 ശതമാനമെന്നുളള രീതിയിലും, സ്പോർട്സ് ഹാളുകള്‍ 50 ശതമാനമെന്നുളള രീതിയിലുമായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.