ഉമ്മുല്‍ ഖുവൈന്‍: സൗജന്യമായി പിസിആർ ടെസ്റ്റിന് സൗകര്യമൊരുക്കി ഉമ്മുല്‍ ഖുവൈന്‍. ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ടിലെ പ്രൈമറി ഹെല്‍ത്ത് കെയർ വിഭാഗത്തിലാണ് സ്വദേശികള്‍ക്കും എമിറേറ്റിലെ താമസക്കാർക്കുമായി ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റിലെ ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ടിലെ പ്രൈമറി ഹെല്‍ത്ത് കെയർ വിഭാഗത്തിന് കീഴിലുളള ആരോഗ്യകേന്ദ്രങ്ങളില്‍ പിസിആർ ടെസ്റ്റ് സൗജന്യമാണെന്നാണ് അറിയിപ്പ്.
അതേസമയം, കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് ഉമ്മൽഖുവൈനിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കി. മുന്‍കരുതലുകളെല്ലാം കൃത്യമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സ്ഥാപനങ്ങൾക്കും അധികൃതർ താക്കീതു നൽകി കഴിഞ്ഞു.