അബുദാബി: നാളെ മുതൽ അബുദാബിയിലെ സർക്കാർ- അർദ്ധസർക്കാർ ഓഫീസുകളില്‍ എത്തി ജോലി ചെയ്യാവുന്നവരുടെ ശതമാനം 30 ആക്കി. കോവിഡ് മുന്‍കരുതലെന്ന നിലയിലാണ് നടപടി. 60 വയസിനുമുകളിലുളളവർക്കും ഗുരുതര അസുഖമുളളവർക്കും നിശ്ചയദാർഢ്യക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം ജീവനക്കാർ എല്ലാ ആഴ്ചയും നിർബന്ധമായും പിസിആർ ടെസ്റ്റ് എടുക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. വാക്സിനെടുത്തവർക്കും വാക്സിന്‍ ക്യാംപെയിന്റെ ഭാഗമായവർക്കും അല്‍ ഹൊസന്‍ ആപ്പില്‍ സ്വർണനിറമുളള നക്ഷത്ര ചിഹ്നമോ ഇ എന്ന അക്ഷരമോ ഉണ്ടെങ്കില്‍ നിബന്ധനയില്‍ ഇളവുണ്ട്.