കോവിഡ് വ്യാപനം രൂക്ഷം; ഏഴ് അറബ് രാജ്യങ്ങൾക്ക് ഇന്ത്യൻ വാക്സിൻ

കോവിഡ് വ്യാപനം രൂക്ഷം; ഏഴ് അറബ് രാജ്യങ്ങൾക്ക്  ഇന്ത്യൻ വാക്സിൻ

റിയാദ്: യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് ഉൾപ്പെടെ ഏഴ് അറബ് രാജ്യങ്ങൾക്കും ഈജിപ്ത്, അൾജീരിയ, മൊറോക്കൊ എന്നി രാജ്യങ്ങൾക്കും ‍ഇന്ത്യൻ വാക്സിൻ ആസ്ട്ര സിനിക്ക ലഭിച്ചു.

സൗദിയിലേക്കു 30 ലക്ഷം ഡോസ് വാക്സിൻ എത്തിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു ഡോസ് വാക്സിന് 5.25 ഡോളർ നിരക്കിലാണ് സൗദിക്കു നൽകുന്നത്. സൗദിയിൽ ഫൈസർ  വാക്സിനാണ് നൽകിവരുന്നത്.

എന്നാൽ ലഭ്യതക്കുറവു മൂലം രണ്ടാമത്തെ ഡോസ് വൈകുമെന്ന് കുത്തിവയ്പ് എടുത്തവരെ അറിയിക്കുകയായിരുന്നു. ഇതിനിടെ ആസ്ട്ര സിനിക്ക, മൊഡേണ എന്നീ രണ്ട്  വാക്സിനുകൾക്കുകൂടി സൗദി അംഗീകാരം നൽകി. ഇവ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ് ഊർജിതമാക്കാനാണ് പദ്ധതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.