സിനോഫോം കോവിഡ് വാക്സിന്‍: അടുത്ത ആറാഴ്ച ആദ്യ ഡോസ് നല്‍കുക ആർക്കെല്ലാം?

സിനോഫോം കോവിഡ് വാക്സിന്‍: അടുത്ത ആറാഴ്ച ആദ്യ ഡോസ് നല്‍കുക ആർക്കെല്ലാം?

അബുദാബി: ഇന്ന് മുതൽ വരുന്ന ആറ് ആഴ്ചക്കാലത്തേക്ക് മുതിർന്ന പൗരന്മാർ, ഗുരുതര അസുഖമുളളവർ, നിശ്ചയദാർഢ്യക്കാ‍ർ എന്നിവർക്ക് മാത്രമായിരിക്കും സിനോഫോം വാക്സിന്‍റെ ആദ്യ ഡോസ് നല്‍കുകയെന്ന് അബുദാബി ആരോഗ്യമന്ത്രാലയം.

സേഹയുടെ കീഴിലുളള അബുദാബിയിലേയും മറ്റ് എമിറേറ്റുകളിലെയും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.

മേല്‍ പറഞ്ഞ വിഭാഗങ്ങളിലുളളവർക്ക് കൂടുതല്‍ പരിഗണനയെന്ന ലക്ഷ്യം വച്ചാണ് ഈ നീക്കം.അതേസമയം വാക്സിന്‍റെ രണ്ടാം ഡോസ് എടുക്കാനായി എത്തുന്നതിന് തടസ്സമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.