ന്യൂഡല്‍ഹി: ഉല്‍പാദന ക്ഷമത, തൊഴില്‍ സാമൂഹിക നീതി, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒമ്പത് മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണം പാര്‍ലമെന്റില്‍ തുടങ്ങി.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി.
മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോര്‍ഡ് ആണ് നിര്‍മല സീതാരാമന്‍ ഇന്ന് മറികടന്നത്. തുടര്‍ച്ചയായി ആറ് തവണയാണ് മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചത്.