മോഡി ഇന്ന് മണിപ്പൂരില്‍; സന്ദര്‍ശനം കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം

മോഡി ഇന്ന് മണിപ്പൂരില്‍; സന്ദര്‍ശനം കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷമാണ് സന്ദര്‍ശനം. വെറും നാല് മണിക്കൂര്‍ മാത്രമായിരിക്കും പ്രധാനമന്ത്രി സംസ്ഥാനത്ത് ചെലവഴിക്കുക. കുക്കി-മെയ്‌തേയ് വിഭാഗങ്ങളിലെ ഇരകളെ മോഡി കാണുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് 8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മിസോറം തലസ്ഥാനമായ ഐസോളില്‍ നിന്ന് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെത്തുന്ന മോഡി പിന്നീട് മെയ്‌തേയ് ഭൂരിപക്ഷ മേഖലയായ ഇംഫാലിലെ കാഗ്ല കോട്ടയിലും എത്തും. മെയ്‌തേയ്, കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സന്ദര്‍ശനത്തെ കുക്കി ഗോത്ര വിഭാഗങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ മെയ്‌തേയ്കളില്‍ വലിയൊരു പങ്കിനും താല്‍പര്യമില്ല. കുക്കി സായുധ ഗ്രൂപ്പുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമാധാനക്കരാര്‍ ഒപ്പിട്ടതാണ് എതിര്‍പ്പിന് കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.