ഷിരൂര്‍: കര്‍ണാകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തെരച്ചില്‍ പുരോഗമിക്കുന്നു.
അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്. ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കാനും ആലോചനയുണ്ട്. ഇതിനായി കരസേന മേജര്‍ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കര്‍ണാടക സര്‍ക്കാര്‍ തേടി. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാല്‍ ജി.പി.ആര്‍ ടെക്‌നോളജി ഉപയോഗിക്കുമെന്ന് എം. ഇന്ദ്രബാലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.