ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് അദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചതാണിത്. സഖ്യ കക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യ കക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റ്. സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.