പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: ജവാന് വീരമൃത്യു; നിരവധി ഭീകരരെ വധിച്ചു

പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: ജവാന് വീരമൃത്യു; നിരവധി ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജവാന്റെ ഭൗതികശരീരം സൈന്യത്തിന് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.