ഷോപ്പിലേക്ക് വാഹനമിടിച്ചുകയറി മൂന്ന് പേർക്ക് പരുക്ക്

ഷോപ്പിലേക്ക് വാഹനമിടിച്ചുകയറി മൂന്ന് പേർക്ക് പരുക്ക്

ദുബായ്: ഷോപ്പിനുളളിലേക്ക് വാഹനമിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. അല്‍ റീഫാ മേഖലയിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് ഷോപ്പിനുളളിലേക്ക് വാഹനം ഇടിച്ചുകയറിയത്.

ഷോപ്പിനുളളിലെ ജീവനക്കാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർക്കെതിരെ നിയമപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.