ഐ.സി.സിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഋഷഭ് പന്തിന്

ഐ.സി.സിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഋഷഭ് പന്തിന്

ദുബായ്: ഐ.സി.സിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്. ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് ഋഷഭ് പന്ത് പുരസ്‌കാരം സ്വന്തമാക്കിയത്.

ഐ.സി.സി ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേരുടെ ചുരുക്കപ്പട്ടിക നേരത്തെ ഐ.സി.സി പുറത്തുവിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയമാണ് പന്തിനെ തുണച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.