പ്രകൃതി തന്നെ ഒരു പ്രദേശത്തെയാകെ തുടച്ചു മാറ്റി; മരണ ദൂതര്‍ അവിടെ സംഹാര താണ്ഡവമാടി....

പ്രകൃതി തന്നെ ഒരു പ്രദേശത്തെയാകെ തുടച്ചു മാറ്റി; മരണ ദൂതര്‍ അവിടെ സംഹാര താണ്ഡവമാടി....

വയനാട് ഇന്നുണര്‍ന്നത് കണ്ണീര്‍ മഴയിലാണ്.... ചാലിയാര്‍പ്പുഴ ഇന്നൊഴുകിയത് തലയും കൈകാലുകളും അറ്റുപോയ മൃതദേഹാവശിഷ്ടങ്ങള്‍ പേറിയാണ്.... മേപ്പാടി എന്ന കൊച്ചുഗ്രാമത്തിലെ ചെറിയൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് കണ്ടത് ജീവനറ്റ മനുഷ്യക്കൂമ്പാരങ്ങളാണ്.... ലോകം ഇന്ന് കേട്ടത് നെഞ്ചുലയ്ക്കുന്ന ദുഖ വാര്‍ത്തകളാണ്....

ഇതുവരെ കാണാത്ത അതിഭീകരമായൊരു പ്രകൃതി ദുരന്തത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന ചൂരല്‍ മലയിലെയും മുണ്ടക്കൈയിലേയും നിരവധി മനുഷ്യര്‍ ഇന്നില്ല.

പ്രാണന്‍ നഷ്ടപ്പെട്ടവരും പ്രാണന്‍ കൈയ്യിലെടുത്ത് രക്ഷപെട്ടവരും നിരവധിയാണ്. പ്രകൃതി തന്നെ ഒരു പ്രദേശത്തെയാകെ തുടച്ചു മാറ്റി. മരണ ദൂതര്‍ അവിടെ സംഹാര താണ്ഡവമാടി.... ഹൃദയം നുറുങ്ങുന്ന വയനാട്ടിലെ ദുരന്ത കാഴ്ചകളിലൂടെ....


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.