യുഎഇയിൽ‌ പെട്രോള്‍, ഡീസല്‍ വില ഉയർന്നു; ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ‌

യുഎഇയിൽ‌ പെട്രോള്‍, ഡീസല്‍ വില ഉയർന്നു; ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ‌

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ പെട്രോള്‍, ഡീസല്‍ വിലയിൽ വർധന. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് ഓരോ മാസത്തെയും പെട്രോള്‍, ഡീസല്‍ വില തീരുമാനിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹമാണ് വില. ജൂലൈ മാസത്തില്‍ ഇത് 2.99 ദിര്‍ഹം ആയിരുന്നു.

സ്‌പെഷ്യല്‍ 95 പെട്രോളിന് 2.93 ദിര്‍ഹം ആണ് ഓഗസ്റ്റ് മാസത്തിലെ വില. ജൂലൈയില്‍ ഇത് 2.88 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് പുതിയ വില ലിറ്ററിന് 2.86 ദിര്‍ഹം ആണ്. നിലവില്‍ ഇത് 2.80 ദിര്‍ഹം ആണ്. ഡീസലിനും വില ഉയരും. 2.95 ദിര്‍ഹമാണ് പുതിയ വില. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.