യാത്രാവിലക്ക്; യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

യാത്രാവിലക്ക്; യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

അബുദാബി: സൗദിയിലും കുവൈറ്റിലും യാത്രാവിലക്ക് തുടരുന്നതിനാല്‍ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ, കുവൈറ്റിലേക്കോ കടക്കാനാകില്ലെന്നാണ് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.


ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ യാത്രാ നിബന്ധനകള്‍ ഇന്ത്യക്കാര്‍ പാലിക്കണം. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിനു മുന്‍പ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ സാമഗ്രികളും പണവും കയ്യില്‍ കരുതണമെന്നും അറിയിപ്പില്‍ പറയുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.