റോം: കോവിഡ് മഹാമാരി നിലവിലെ രാഷ്ട്രീയ, സാമ്പത്തിക ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒൿടോബർ 5 ഞായറാഴ്ച പുറത്തിറക്കിയ എല്ലാവരും സഹോദരർ (Fratelli tutti)എന്ന ചാക്രിക ലേഖനത്തിൽ ആണ് മാർപാപ്പ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്. സാഹോദര്യവും സാമൂഹ്യ സൗഹൃദവുമാണ് സമാധാന പൂർണമായ ലോകം സ്ഥാപിക്കാൻ ഏറ്റവും ആവശ്യമെന്ന് ഫ്രാൻസിസ് മാർപാപ്പ ചാക്രിക ലേഖനത്തിൽ പറയുന്നു. "കമ്പോള വ്യവസ്ഥയും മുതലാളിത്തവും പരാജയമാണെന്ന് കോവിഡ് കാലഘട്ടം തെളിയിച്ചിരിക്കുന്നു. ഇനി ലോകത്തിനാവശ്യം ഒരു പുതിയ രാഷ്ട്രീയം ആണ്" മാർപാപ്പ കൂട്ടിച്ചേർത്തു