ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര് സിങ് (95) അന്തരിച്ചു. ശനിയാഴ്ച രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 2004-2005 കാലത്ത് ഒന്നാം യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്കി ആദരിച്ചു.