ക്വാറന്റൈൻ ലംഘിച്ച്  ട്രംപ് യാത്ര വിവാദമായി

ക്വാറന്റൈൻ ലംഘിച്ച്  ട്രംപ് യാത്ര വിവാദമായി

വാഷിങ്ടൺ : കോവിഡ് ചികിത്സയിൽ കഴിയുന്ന യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് മാസ്ക് ധരിച്ച് അണികളെ  ആവേശം കൊള്ളിക്കാൻ കാർ യാത്ര നടത്തി. തൻറെ ജനങ്ങളെ കൈവീശി കാട്ടി ആയിരുന്നു യാത്ര . കോവിഡ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു  എന്ന്  വൈറ്റ്ഹൗസ് ന്യായീകരിച്ചു .ഇപ്പോൾ ഇത്  വിവാദമായിരിക്കുകയാണ് . കാറിൽ ട്രംപ് അല്ലാതെ  മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു . പ്രോട്ടോകോൾ ലംഘിച്ച  യാത്ര നടത്തിയതിനെതിരെ മെഡിക്കൽ സമൂഹവും  ആരോഗ്യവിദഗ്ധരും രൂക്ഷമായി വിമർശിച്ചു .സ്വന്തം ജനങ്ങളുടെ ആരോഗ്യം  കണക്കിലെടുക്കാതെയും  തൻറെ സർക്കാരിൻറെ  മാർഗ്ഗനിർദ്ദേശങ്ങൾ  പാലിക്കാതെയുമാണ്  ട്രംപ് യാത്ര ചെയ്തത് എന്ന വിമർശനവും ഉയരുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് കാറിൽ മാസ്ക്ക് ധരിച്ചാണ് ആണ് വാൾട്ടർ റീഡ് സൈനിക  ആശുപത്രിയിൽ നിന്നും  ട്രംപ്  യാത്രതിരിച്ചത് .രോഗാവസ്ഥ ഗുരുതരം ആകുമ്പോൾ രോഗികൾക്ക് നൽകുന്ന സ്റ്റീറോയിഡുകൾ  നൽകിത്തുടങ്ങി എന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത് . ഇത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് വേഗം മടങ്ങിയെത്താൻ വേണ്ടിയാണ് എന്നാണ്  എന്നും പറയപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.