ബഹ്റിനില്‍ ആരാധനാലയങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു

ബഹ്റിനില്‍ ആരാധനാലയങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു

ബഹ്റിന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബഹ്റിനില്‍ പളളികള്‍ ഉള്‍പ്പടെയുളള ആരാധനാലയങ്ങള്‍ രണ്ടാഴ്ചക്കാലത്തേക്ക് താല്‍ക്കാലികമായി അടച്ചു.

വെള്ളിയാഴ്ച പ്രാർത്ഥനകളുടെയെല്ലാം തല്‍സമയ പ്രക്ഷേപണം തുടരും. നിയമകാര്യമന്ത്രാലയവും ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റും സംയുക്തമായാണ് ഇക്കാര്യമറിയിച്ചത്. നിയന്ത്രണങ്ങള്‍ നീട്ടണമോയെന്നുളളത് സാഹചര്യങ്ങള്‍ വിലയിരുത്തിയാകും തീരുമാനിക്കുകയെന്നും അധികൃതർ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.