അബുദാബി: യുഎഇയില്‍ ഇന്ന് 3539 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 336142 പേരിലായി രോഗബാധ. 166879 ആണ് പുതിയ ടെസ്റ്റുകള്‍. 2993 ആണ് രോഗമുക്തർ. രാജ്യത്തെ ആകെ രോഗമുക്തർ 316053. ഒൻപത് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 956 ആയി ഉയർന്നു. നിലവില്‍ ചികിത്സയിലുളളവർ 19133 ആണ്. 27.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.