ചെന്നൈയിന്റെ സെൽഫ് ഗോളിൽ ജംഷഡ്പൂരിന് വിജയം

 ചെന്നൈയിന്റെ സെൽഫ് ഗോളിൽ ജംഷഡ്പൂരിന് വിജയം

മഡ്ഗാവ്: ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 90ാം മിനിറ്റില്‍ ജംഷഡ്പൂരിന് മുന്നില്‍ മുട്ടുമടക്കി ചെന്നൈയിന്‍ എഫ്‌സി.

അവസാനനിമിഷം ജംഷഡ്പൂരിന്‍റെ ഡേവിഡ് ഗ്രാന്‍ഡെയുടെ തകർപ്പൻ ഒരു പ്രകടനം ചെന്നൈയിന്‍റെ എനെസ് സിപ്പോവിക്കിന്‍റെ കാലില്‍ തട്ടി ഗോളിയെയും തട്ടിമാറ്റി വലയില്‍ കയറി.

ഇരു കൂട്ടരും ഒപ്പത്തിനൊപ്പം പോരാടിയശേഷമായിരുന്നു ചെന്നൈയിന്‍റെ പ്രതീക്ഷ തകർത്ത സെല്‍ഫ് ഗോള്‍. നിലവിൽ ജംഷഡ്പൂര് ആറാംസ്ഥാനത്തും ചെന്നൈയിന്‍ എട്ടാംസ്ഥാനത്തും ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.